Categories: news updates
share this:

ഒമാൻ എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു, കേരളത്തിലേക്ക് 28 സർവീസുകൾ

08/04/2024  GULFNEWS

മസ്കത്ത് . ഒമാന്റെ്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മസ്കത്തിൽ നിന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാൻ എയർ സർവീസ് നടത്തും. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സർവീസുകൾ നടത്തുമെന്നും കമ്പനി അറിയിച്ചു.
കേരള സെക്ടറുകളിൽ 28 പ്രതിവാര സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് – 07, കൊച്ചി – 14, തിരുവനന്തപുരം – 07 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ആഴ്ചയിലെ സർവീസുകളുടെ എണ്ണം. ചെന്നൈ, മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, ഗോവ, ലക്നോ സെക്ടറുകളിലേക്കും ഒമാൻ എയർ സർവീസുകൾ നടത്തും.

share this:
comments: 0