മസ്കത്ത്: അപകടകരമായ ഡ്രൈവിങ് ശീലങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. അപകടകരമായ ഡ്രൈവിങ് രീതികൾ റമദാനിൽ വർധിച്ചതായി അധികൃതർ അറിയിച്ചു. ഒമാനിൽമസ്കത്ത്: അപകടകരമായ ഡ്രൈവിങ് ശീലങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. അപകടകരമായ ഡ്രൈവിങ് രീതികൾ റമദാനിൽ വർധിച്ചതായി അധികൃതർ അറിയിച്ചു. ഒമാനിൽ അമിത വേഗതയും അശ്രദ്ധയോടുകൂടിയുള്ള ഡ്രൈവിങ് രീതികൾ റമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ വർധിച്ചതായി അധികൃതർ പറഞ്ഞു. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തി. തെറ്റായ ഓവർടേക്കിങും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ എൻജിനീയർ അലി ബിൻ സലിം അൽ ഫലാഹി പറഞ്ഞു.
റമദാനിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള യോജിച്ച ശ്രമങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിൽ കുട്ടികളിൽ നിന്ന് മുതൽ ഇതുസംബന്ധിച്ച ബോധവൽക്കരണം ശക്തിപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.അമിത വേഗതയും അശ്രദ്ധയോടുകൂടിയുള്ള ഡ്രൈവിങ് രീതികൾ റമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ വർധിച്ചതായി അധികൃതർ പറഞ്ഞു. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തി. തെറ്റായ ഓവർടേക്കിങും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ എൻജിനീയർ അലി ബിൻ സലിം അൽ ഫലാഹി പറഞ്ഞു.
റമദാനിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള യോജിച്ച ശ്രമങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിൽ കുട്ടികളിൽ നിന്ന് മുതൽ ഇതുസംബന്ധിച്ച ബോധവൽക്കരണം ശക്തിപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.
comments:
Off