മസ്‌ക്കറ്റ് : പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞു സുഗന്ധദ്രവ്യം പൂശി പെരുന്നാൾ ദിനം പള്ളിയിലേക്ക് പോകുക എന്ന ശീലം പിന്തുടരുന്നത് ആഘോഷവേളയിലെ ഒഴിച്ചുകൂടാൻ പറ്റാത്തചര്യകളാണ്. പെരുന്നാൾ ആഗത മാകുമ്പോൾ അത്തർ, പെർഫ്യൂം, കുന്തിരിക്കം (ബുഹൂർ) എന്നിവ വിൽക്കുന്ന കടകളിൽ കച്ചവടം പൊടി പൊടിക്കും. സൂഖുകളിൽ ചെറുതും വലുതുമായ നിരവധി അത്തർ കടകളുണ്ട്. വ്യത്യസ്‌ത മണവും നിറവു മുള്ള നൂറുകണക്കിന് കുപ്പികളിൽ നിറച്ച പെർഫ്യൂമുകൾ വിൽപനക്കായി നിരത്തിയിരിക്കും. കൂടാതെ ഉപ ഭോക്താക്കൾ ആവശ്യപ്പെടുന്ന സുഗന്ധം ഏതുമായിക്കൊള്ളട്ടെ കടയിലെ പരിചയസമ്പന്നരായ ജീവന ക്കാർ പല ചേരുവകളും മണവും പ്രത്യേക അളവിൽ സൂഷ്‌മമായി കൂട്ടിച്ചേർത്ത് അവ ഒരുക്കിത്തരും. അതി ന് വിദഗ്‌ധരായ ജീവനക്കാർ ഇവിടെയുണ്ട്. സ്വദേശികൾക്ക് കുന്തിരിക്കം തന്നെയാണ് അന്നും ഇന്നും പ്രി യം. അറേബ്യൻ സുഗന്ധങ്ങളിൽ ചെലവ്ഏറെയുള്ളതും വിലകൂടിയതും കൂടുതൽ വിറ്റുപോകുന്നതും കു ന്തിരിക്കം ചേർത്ത സുഗന്ധങ്ങളാണെന്ന് സീബ് സൂഖിൽ അത്തർ കട നടത്തുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുഹമ്മദ് സിയാദ് പറയുന്നു. തെക്ക് കിഴക്ക് ഏഷ്യയിലും മിഡിലീസ്റ്റിലും വളരുന്ന ഒരു പ്രത്യേകത രം മരത്തിൽനിന്നാണ് കുന്തിരിക്കം വേർതിരിച്ചെടുക്കുന്നത്. സലാല കുന്തിരിക്കം വിപണിയിൽ വിൽപന ഏറെയുള്ള സുഗന്ധമാണ്.